സീവുഡ്സ് മലയാളി സമാജം തുണിസഞ്ചികള്‍ വിതരണം ചെയ്ത് പരിസ്ഥിതി ദിനാഘോഷം നടത്തി

ഗ്രാമച്ചന്തയ്ക്ക് മുന്നോടിയായാണ് സഞ്ചികള്‍ വിതരണം ചെയ്തത്
Seawoods Malayali Samajam celebrated Environment Day by distributing cloth bags

സീവുഡ്സ് മലയാളി സമാജം തുണിസഞ്ചികള്‍ വിതരണം ചെയ്ത് പരിസ്ഥിതി ദിനാഘോഷം നടത്തി

Updated on

നവിമുംബൈ: ഗ്രാമചന്തയുടെ മുന്നോടിയായി തുണി സഞ്ചികള്‍ വിതരണം ചെയ്ത് സീവുഡ്സ് മലയാളി സമാജം പരിസ്ഥിതി ദിനാഘോഷം ആരംഭിച്ചു. ചന്തയൊരുങ്ങുന്ന ഗണേശ് മൈതാനത്തില്‍ ഡോ. നിമ മോഹന്‍ സമാജം പ്രവര്‍ത്തകയായ സിന്ധു സുനിലിന് തുണി സഞ്ചി നല്‍കിയാണ് വിതരണോദ്ഘാടനം നടത്തിയത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു തുണി സഞ്ചികളുടെ വിതരണം.

ലോക്കല്‍ ഈസ് ഫ്യൂച്ചര്‍ എന്ന സന്ദേശമുയര്‍ത്തിയിരുന്ന ഗ്രാമചന്തകളുടെ നന്മ പുതു തലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് സീവുഡ്‌സ് മലയാളി സമാജത്തിന്‍റെ ഉദ്യമം.

നാടന്‍ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രാമചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ഗ്രാമ ചന്തയില്‍ നാല് കളരിപ്പയറ്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോലുമിഠായും കപ്പയും കഞ്ഞിയും പായസവും ബിരിയാണിയും തുടങ്ങി നിരവധി നാടന്‍ ഭക്ഷണങ്ങള്‍ ഗ്രാമചന്തക്ക് കൊഴുപ്പേകും. പ്രവേശനം തികച്ചും സൗജന്യമാണ്.

എഴുപതുകളേയും എണ്‍പതുകളേയും അനുസ്മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും കപ്പയും പാനീയങ്ങളും മീനും ചമയങ്ങളും വില്‍ക്കുന്ന കടകളും ഒരുക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com