സീവുഡ്‌സ് മലയാളി സമാജത്തിന്‍റെ വനിതാദിനാഘോഷം മാര്‍ച്ച് 8ന്

നവിമുംബൈ മേയര്‍ മുഖ്യാതിഥി
Seawoods Malayali Society's Women's Day celebration on March 8th

വനിതാദിനാഘോഷം

Updated on

നവിമുംബൈ: സീവുഡ്‌സ് മലയാളി സമാജത്തിന്‍റെ മഹിളാ വിഭാഗം സംഘടിപ്പിക്കുന്ന വനിതാ ദിനാഘോഷത്തില്‍ നവിമുംബൈ മേയര്‍ സുജാത സൂരജ് പാട്ടീല്‍ മുഖ്യാതിഥിയാകും

എം.എസ്. ഠാക്കൂര്‍ ബാന്‍ക്യുറ്റ് ഹാളില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ സംഗീതം, നൃത്തം, നാടകം, ഗെയിമുകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍, വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വനിതാ ശാക്തീകരണവും സാംസ്‌കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വനിതാ വിഭാഗം കണ്‍വീനര്‍ ലൈജി വര്‍ഗീസ്, ജോയിന്‍റ് കണ്‍വീനര്‍മാര്‍ മാരായ ജോബി ജോയ്കുട്ടി, ശ്രീകല മുരളി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

logo
Metro Vaartha
www.metrovaartha.com