ലോക്സഭാ തെരഞ്ഞെടുപ്പ് 2024: മഹാരാഷ്ട്രയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച

വികസനത്തിൽ ഊന്നിയാണ് മോദിയും അമിത് ഷായും ശ്രദ്ധ കേന്ദ്രീകരിച്ചത്
Second phase of voting in Maharashtra
Second phase of voting in Maharashtra

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച. സംസ്ഥാനത്ത് ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിൽ ശക്തമായ മത്സരമാണു നടക്കുന്നത്.

മഹാരാഷ്ട്രയിൽ ബുൽധാന, അകോല, അമരാവതി, വാർധ, യവത്മാൽ-വാഷിം, ഹിംഗോലി, നന്ദേഡ്, പർഭാനി എന്നിവിടങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അമരാവതിയിൽ നിന്നുള്ള നവ്നിത് കൗർ റാണയും നന്ദേഡിൽ നിന്നുള്ള പ്രതാപ്റാവു ചിഖ്ലിക്കറുമാണ് മത്സരരംഗത്തുള്ള ബിജെപിയുടെ അറിയപ്പെടുന്ന മുഖങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാഹുൽ ഗാന്ധി എന്നിവർ തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികൾക്ക് പിന്തുണ നേടുന്നതിനായി മൂന്നിലധികം റാലികളെ അഭിസംബോധന ചെയ്തു. വികസനത്തിൽ ഊന്നിയാണ് മോദിയും അമിത് ഷായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com