ഫെയ്മയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സെമിനാര്‍

ഡോ. അശ്വിനി ബാബുരാജ് ക്ലാസ് നയിക്കും
Seminar for women led by Faima

ഫെയ്മയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സെമിനാര്‍

Updated on

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി നടത്തുന്ന പ്രതിമാസ സെമിനാര്‍ ജൂലായ് 5 ന് ഓണ്‍ലൈനായി നടത്തപ്പെടുന്നു. രാത്രി 8 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഡോ. അശ്വിനി ബാബുരാജാണ് ക്ലാസെടുക്കുക. സ്ത്രീകള്‍ക്കിടയില്‍ സാധാരണയായി കാണപ്പെടുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍, അവയുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ സ്വാധീനം, വിവിധ കാലഘട്ടങ്ങളിലെ മാനസിക പ്രതിബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ വിശദമായി അവതരിപ്പിക്കുന്നതായിരിക്കും.

ഡോ.ഹന്ന ഗീവര്‍ മോഡറേറ്റര്‍ ആയിരിക്കും. അതേസമയം മനോഭാവ വ്യതിയാനങ്ങള്‍, ക്ഷീണം, അലോസരം ഇതെല്ലാം എന്തുകൊണ്ടാണ് സംഭവിക്കുന്നു എന്ന സംശയങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരം കണ്ടെത്താനുള്ള ഒരവസരം കൂടിയായിരിക്കും ഈ സെമിനാര്‍ എന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓരോ സ്ത്രീയും അവരുടെ മനസ്സിനെയും ശരീരത്തെയും മനസിലാക്കുന്നതിനുള്ള വഴികാട്ടിയായി സെമിനാര്‍ മാറുമെന്നാണ് പ്രതീക്ഷ. ഫോ്ണ്‍ :അനു ബി നായര്‍ (പ്രസിഡന്‍റ് ) 99675 05976 സുമി ജെന്‍ട്രി (സെക്രട്ടറി) : 97698 54563

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com