ഗുരുദേവ ദര്‍ശനം തത്വവും പ്രയോഗവും സെമിനാര്‍ ഞായറാഴ്ച

എന്‍. ഗോപാലന്‍ ഉദ്ഘാടനം ചെയ്യും
Seminar on Sree Narayana Guru darsan

ഗുരുദേവ ദര്‍ശനം തത്വവും പ്രയോഗവും സെമിനാര്‍

Updated on

അംബര്‍നാഥ്: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സോണ്‍ ഒന്നിലെ യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് 'ഗുരുദേവ ദര്‍ശനം തത്വവും പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

22 ന് ഞായറാഴ്ച 3.30 ന് ആരംഭിക്കുന്ന സെമിനാര്‍ അംബര്‍നാഥ് കേരള സമാജം പ്രസിഡന്‍റ് എന്‍. ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും. സമിതി സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ പി.പി. സദാശിവന്‍ പ്രബന്ധം അവതരിപ്പിക്കും.കെ. ഷണ്‍മുഖന്‍, മിനി വേണുഗോപാല്‍, പി.കെ. ആനന്ദന്‍, പി.ഡി. ബാബുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിക്കും.

ഫോണ്‍ : 9226526307

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com