ഫെയ്മയുടെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ ക്ലബ് വരുന്നു

ഉദ്ഘാടനം വെള്ളിയാഴ്ച.

Senior Citizens Club coming up under the leadership of Faima

ഫെയ്മയുടെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ ക്ലബ് വരുന്നു

Updated on

മുംബൈ: പല രീതിയിലുള്ള അവഗണന നേരിടേണ്ടിവരുന്ന ,സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന മലയാളികളായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ഫെയ്മ സീനിയര്‍ സിറ്റിസണ്‍ ക്ലബ് ആരംഭിക്കുന്നു.'ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ് 'എന്ന പേരിലാരംഭിക്കുന്ന ഇതിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 7ന് നടക്കും. ഫെയ്മ ദേശിയ അധ്യക്ഷന്‍ എം.പി. പുരുഷോത്തമന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

സംസ്ഥാന പ്രസിഡന്‍റ് കെ.എം. മോഹന്‍ അധ്യക്ഷത വഹിക്കും. ജയപ്രകാശ് നായര്‍, പി.പി അശോകന്‍, അനു ബി നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. :98813 00591,99675 05976.

ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ താമസിക്കുന്ന മലയാളി പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ട് വനിതാവേദി, സര്‍ഗവേദി, യുവജനവേദി, വെല്‍ഫെയര്‍ സെല്‍, യാത്ര സഹായവേദി, മഹാരാഷ്ട്ര മലയാളി റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്നീ ഉപസമിതികള്‍ പ്രവര്‍ത്തനരംഗത്തുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com