Mumbai
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഭൂഷൺ ഗഗ്രാനി പുതിയ ബിഎംസി കമ്മീഷണർ
മുംബൈ: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഭൂഷൺ ഗഗ്രാനിയെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പുതിയ കമ്മീഷണറായി നിയമിച്ചു.
മുൻ ബിഎംസി കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹലിനെയും ചില ഡെപ്യൂട്ടി, അഡീഷണൽ കമ്മീഷണർമാരെയും സ്ഥലം മാറ്റണമെന്ന് തിങ്കളാഴ്ച തിരെഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്ര സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ (ഐഎഎസ്) 1990 ബാച്ചിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥനായ ഗഗ്രാനി അടുത്തിടെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായിരുന്നു.

