സെവൻ ആർട്സിന്‍റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായരെയും പി. ജയചന്ദ്രനെയും അനുസ്മരിക്കുന്നു

ഇന്ത്യാ ടുഡേയുടെ മാനേജിംഗ് എഡിറ്ററായ എം.ജി. അരുൺ രണ്ടാമൂഴത്തിന്‍റെ ഇതിഹാസ വിസ്തൃതിയിലൂടെ പ്രഭാഷണം നടത്തും
Seven Arts' M.T. Vasudevan Nair and P. Jayachandran memorial on February 16
സെവൻ ആർട്സിന്‍റെ നേതൃത്വത്തിൽ ഫെബ്രുവരി 16 ന് എം.ടി. വാസുദേവൻ നായരെയും പി. ജയചന്ദ്രനേയും അനുസ്മരിക്കും
Updated on

മുംബൈ: മുംബൈ ചെമ്പൂർ ആസ്ഥാനമായുള്ള സാംസ്കാരിക കൂട്ടായ്മയായ സെവൻ ആർട്സ് ഫെബ്രുവരി 16 ഞായറാഴ്ച എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ എന്നിവരെ അനുസ്മരിക്കുന്നു. അന്നേദിവസം ഛെഡ്ഡാ നഗർ ജിംഖാനയിൽ ഫെബ്രുവരി വൈകുന്നേരം 5 മണി മുതലാണ് പരിപാടി.

ഇന്ത്യാ ടുഡേയുടെ മാനേജിംഗ് എഡിറ്ററായ എം.ജി. അരുൺ രണ്ടാമൂഴത്തിന്‍റെ ഇതിഹാസ വിസ്തൃതിയിലൂടെ പ്രഭാഷണം നടത്തും. പ്രശസ്ത നോവലിസ്റ്റ് സി.പി. കൃഷ്ണകുമാർ എം.ടി. വാസുദേവൻ നായരുടെ സങ്കീർണമായ ഭൂപ്രകൃതിയിൽ നിന്ന് കൊണ്ട് സംസാരിക്കും . വിജയകുമാർ (രാഗാലയ ) പ്രശാന്ത് നാരായണൻ (കാർണിവൽ സിനിമാസ് ) പ്രേമരാജൻ നമ്പ്യാർ (കേരളം സമാജം ) മോഹനൻ പിള്ളൈ (കൈരളി) വിനോദ് നായർ (കൈരളി) രാധാകൃഷ്ണൻ മുണ്ടയൂർ എന്നിവർ ആശംസകൾ നേരും

ഇതിഹാസ കലാകാരനായ ആര്ടിസ്റ് നമ്പൂതിരിക്കുള്ള അതുല്യമായ ആദരസൂചകമായി, കാർത്തിക, രണ്ടാമൂഴത്തിൽ അദ്ദേഹത്തിന്‍റെ വരകൾ ക്യാൻവാസിൽ പുനഃസൃഷ്ടിക്കുന്നത് ഒരു പക്ഷെ മുംബൈയിൽ ആദ്യമായിട്ടായിരിക്കും. മുംബൈയിലെ കവികൾ അവരുടെ സ്വന്തം സൃഷ്ടികളും അവതരിപ്പിക്കുന്നതാണ്. തുടർന്ന് ,സെവൻ ആർട്സിലെ കലാകാരൻമാർ ചേർന്ന് അവതരിപ്പിക്കുന്ന ജയചന്ദ്രൻ ഗാന സന്ധ്യ തുടങ്ങും. പരിപാടികൾ വിജു എം നമ്പൂതിരി ഏകോപിക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Ph : 9840891801

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com