ഏഴു മാസം പ്രായമുള്ള കുഞ്ഞ് 21ാം നിലയില്‍ നിന്ന് വീണു മരിച്ചു

വിക്കി - പൂജ ദമ്പതിമാരുടെ മകന്‍ ദൃഷ്യന്ത് ആണ് മരിച്ചത്
Seven-month-old baby dies after falling from 21st floor

ഏഴു മാസം പ്രായമുള്ള കുഞ്ഞ് 21ാം നിലയില്‍ നിന്ന് വീണു മരിച്ചു

file image

Updated on

മുംബൈ: വിരാറില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞ് കെട്ടിടത്തിന്റെ 21-ാം നിലയില്‍നിന്ന് വീണു മരിച്ചു. വിരാര്‍ വെസ്റ്റിലെ ഭോലിഞ്ച് ടൗണ്‍ഷിപ്പിലാണ് സംഭവം. കുഞ്ഞിനെ കൈയിലെടുത്തിരിക്കുകയായിരുന്ന അമ്മ ഫ്‌ളാറ്റിന്‍റെ ജനല്‍ അടയ്ക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ താഴേക്കു വീഴുകയായിരുന്നു.

വിരാര്‍ വെസ്റ്റ് ജോയ് വില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ പിനാക്കിള്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന വിക്കി -പൂജ ദമ്പതിമാരുടെ മകന്‍ ദൃഷ്യന്ത് ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈ വഴുതി പോയതാണെന്നു തന്നെയാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com