മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയ പൊലീസുകാരന്‍റെ മകൻ പിടിയിൽ; 3 യുവതികളെ രക്ഷപ്പെടുത്തി

താനെ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിശ്വാസ് വെജ് ഹോട്ടലിൽ നടത്തിയ ഓപ്പറേഷനുശേഷം ക്രൈംബ്രാഞ്ച് കൃതിക ലാഡ് എന്ന സ്ത്രീയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു
Representative Image
Representative Image
Updated on

മുംബൈ: പെൺ വാണിഭം നടത്തിയതിന് മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ അറസ്റ്റിൽ. താനെ ക്രൈംബ്രാഞ്ചിലെ ആന്‍റി ഹ്യൂമൻ ട്രാഫിക്കിംഗ് സെൽ മാർച്ച് 21 നാണ് സാന്താക്രൂസിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറുടെ മകനായ അശ്വിൻ കദമിനെ അറസ്റ്റ് ചെയ്തത്.താനെ നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിശ്വാസ് വെജ് ഹോട്ടലിൽ നടത്തിയ ഓപ്പറേഷനുശേഷം ക്രൈംബ്രാഞ്ച് കൃതിക ലാഡ് എന്ന സ്ത്രീയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ തെരച്ചിലിൽ മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി.

പെൺ വാണിഭത്തിനായി ഏജന്‍റ് യുവതികളെ ഹോട്ടലിലേക്ക് കൊണ്ടുവരുന്നതായി വിവരം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.അതേസമയം പൊലീസ് കസ്റ്റമറായി വേഷം ചമഞ്ഞാണ് കദമിനെ പിടികൂടിയത്. പലരുടെയും കയ്യിൽ നിന്നും പണം കൈപ്പറ്റിയ തെളിവ് ലഭിച്ച പൊലീസ് കദമിനെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. കദമിനും ലാഡിനും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com