ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

ചികിത്സയ്ക്കായി അദ്ദേഹം യുഎസിലേക്ക് പോയി.
Shah Rukh injured during filming
ഷാരൂഖ് ഖാൻ
Updated on

മുംബൈ: പുതിയ ചിത്രമായ 'കിംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മുംബൈയിലായിരുന്നു ഷൂട്ടിങ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച പറഞ്ഞു. ഒരു ആക്ഷന്‍ രംഗത്തിനിടെയാണ് നടന് നടുവിന് പരിക്കേറ്റതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയ്ക്കായി അദ്ദേഹം യുഎസിലേക്ക് പോയി.

അദ്ദേഹത്തിന്‍റെ പരുക്ക് നിസ്സാരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, ജയ്ദീപ് അഹ്ലാവത്, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ഫാഹിം ഫാസില്‍, രാഘവ് ജുയല്‍, ജാക്കി ഷ്‌റോഫ്, സൗരഭ് ശുക്ല, അര്‍ഷാദ് വാര്‍സി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com