മഹാരാഷ്ട്ര ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പിൽ എംവിഎ ഒരുമിച്ചു മത്സരിക്കുന്നത് ഉറപ്പാക്കും; ശരദ് പവാർ

പൂനെ നഗരത്തിലെ കസ്ബ പേത്ത് നിയമസഭാ മണ്ഡലത്തിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രവീന്ദ്ര ധങ്കേക്കർ എൻസിപി അധ്യക്ഷനെ അദ്ദേഹത്തിന്‍റെ വസതിയിൽ ഇന്ന് സന്ദർശിച്ചിരുന്നു
മഹാരാഷ്ട്ര ലോക്‌സഭാ നിയമസഭാ  തെരഞ്ഞെടുപ്പിൽ എംവിഎ ഒരുമിച്ചു മത്സരിക്കുന്നത് ഉറപ്പാക്കും; ശരദ് പവാർ
Updated on

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും മഹാ വികാസ് അഘാഡിയുടെ (എം‌വി‌എ) ഘടകകക്ഷികൾ വരാനിരിക്കുന്ന നിയമസഭാ,ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കുമെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. താൻ ഇക്കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂനെ നഗരത്തിലെ കസ്ബ പേത്ത് നിയമസഭാ മണ്ഡലത്തിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രവീന്ദ്ര ധങ്കേക്കർ എൻസിപി അധ്യക്ഷനെ അദ്ദേഹത്തിന്‍റെ വസതിയിൽ ഇന്ന് സന്ദർശിച്ചിരുന്നു. അതിന് ശേഷമാണ്‌ ശരദ് പവാർ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com