
മുംബൈ: ഏകനാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകാനുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ ബുധനാഴ്ച അപലപിച്ചു. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന യുബിടിക്ക് കനത്ത തിരിച്ചടി നൽകി ഷിൻഡെ വിഭാഗത്തിന് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ആഴ്ച വിധി പുറപ്പെടുവിച്ചു.
തുടർന്ന് താക്കറെ വിഭാഗം ഈ വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തുവെങ്കിലും ശിവസേന യുബിടി സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നോട്ടീസ് പുറപ്പെടുവിക്കുകയും ഏകനാഥ് ഷിൻഡെയെ അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പാർട്ടിയുടെ സമ്പൂർണ നിയന്ത്രണം എടുത്തുകളയുന്നത് കണ്ടിട്ടില്ല," പവാർ പറഞ്ഞു. "തിരഞ്ഞെടുപ്പ് കമ്മീഷൻ (ശിവസേന) പാർട്ടിയുടെ പേരും ചിഹ്നവും നൽകിയിട്ടുണ്ട്,അതിശയിപ്പിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ, ഇങ്ങനെയൊന്നു സംഭവിച്ചിട്ടില്ല. ജനങ്ങൾ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാണ്,സംസ്ഥാന തുടനീളം അതു മനസ്സിലാക്കിയ ഒരാളാണ് ഞാൻ"ശരദ് പവാർ ചിഞ്ച്‌വാഡിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.