ശരദ് പവാറിന്‍റെ പാര്‍ട്ടിയും പിളര്‍പ്പിലേക്ക്

ജൂൺ 24ന് മഹാവികാസ് അഘാഡി എംഎല്‍എമാരുടെ യോഗം
Sharad Pawar's party is also facing a split

ശരദ് പവാർ

Updated on

മുംബൈ: തൃണമൂല്‍ കോണ്‍ഗ്രസിനും ഉദ്ധവ് പക്ഷ ശിവസേനക്കും പിന്നാലെ ശരദ് പവാറിന്‍റെ എന്‍സിപിയെയും ബിജെപി പിളര്‍ത്തിയേക്കുമെന്ന് അഭ്യൂഹം. 8 ലോക്‌സഭാ എംപിമാരില്‍ 5 പേര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് മാറാന്‍ തയാറെടുക്കുന്നതായാണ് സൂചന.

എന്‍സിപിയെ ഇത് കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍ അടുത്തിടെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം നടക്കുന്നതായി അഭ്യൂഹം പരന്നത്.

ഏകീകൃത സിവില്‍ കോഡ്, ഡീലിമിറ്റേഷന്‍ ബില്‍ തുടങ്ങി പ്രധാന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ പാസാക്കുന്നതിന് എന്‍ഡിഎ പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സജീവമായി ശ്രമിക്കുന്നതിനിടെയാണ് വിവിധ പാര്‍ട്ടികളിലെ എംപിമാരുടെ കൂറുമാറ്റം.

കൂറുമാറ്റ ഭീഷണിയെ നേരിടുന്നതിനും മഹാരാഷ്ട്രയിലെ സഖ്യത്തിന്റെ തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് പക്ഷം എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സഖ്യമായ മഹാ വികാസ് അഘാഡിയുടെ നിയമസഭാംഗങ്ങളുടെ പൊതുയോഗം ജൂണ്‍ 24ന് മുംബൈയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com