നെഹ്‌റുവിന്‍റെ സംഭാവനകള്‍ സമാനതകള്‍ ഇല്ലാത്തതെന്ന് ശരദ് പവാര്‍

രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു
Sharad Pawar says Nehru's contributions are unparalleled

ശരദ് പവാര്‍

file image

Updated on

മുംബൈ: സ്വതന്ത്ര ഇന്ത്യയെ ലോകവേദിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകാന്‍ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് സമാനതകളില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിക്കും വിഭജനാനന്തര ഇന്ത്യയെ ഒരുമിച്ച് നിര്‍ത്തുന്നതിനും നെഹ്‌റുവിന്‍റെ നേതൃത്വം നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെയും നേതൃത്വപാടവം വ്യക്തമായി അറിയാമായിരുന്നുവെന്ന് പവാര്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതില്‍ പട്ടേലിന്‍റെ പങ്കും അദ്ദേഹം അനുസ്മരിച്ചു.

ഭരണഘടനയുടെ രൂപീകരണത്തിലും വൈദ്യുത-ജലവിഭവ മേഖലയിലെ വികസനത്തിലും ഡോ. ബി.ആര്‍. അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നും പവാര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com