പാചകവാതക വില വര്‍ധനവില്‍ സര്‍ക്കാരിനെതിരേ ശരദ് പവാര്‍

ജനത്തിന് അമിത ഭാരം
Sharad Pawar slams government over increase in cooking gas prices

ശരദ് പവാര്‍

file image

Updated on

മുംബൈ: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. വിലക്കയറ്റം മൂലം ഇതിനകം തന്നെ വലയുന്ന സാധാരണ ജനങ്ങള്‍ക്ക് പുതിയ വിലവര്‍ധനവ് താങ്ങാനാവാത്ത അധികഭാരമാണ് നല്‍കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍, പാചകവാതക വിലകൂടി വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനവികാരം കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളും ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് എല്‍പിജി വില ഉയരാന്‍ കാരണമെന്ന് ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് മാത്രമായി ഇതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നും, താല്‍ക്കാലികമായ ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com