
മുംബൈ: തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള സംശയങ്ങള്‍ മാറ്റാന്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് എന്‍സിപി (എസ്പി) മേധാവി ശരദ്പവാര്‍. രാഹുല്‍ വിശദമായി പഠിച്ചാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കൃത്യമായ മറുപടി നല്‍കണം. പ്രതിപക്ഷ നേതാവിനോട് സത്യവാങ്മൂലം നല്‍കാന്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും പവാര്‍ പറഞ്ഞു. അമിത് ഷാ വിഷയം തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇവിടെ ഉത്തരം പറയേണ്ടതെന്നും പവാര്‍ പറഞ്ഞു.