കൊല്ലപ്പെട്ട കശ്മീരി യുവാവിന്‍റെ കുടുംബത്തിന് ശിവേസന 5 ലക്ഷം രൂപ ധനസഹായം നല്‍കി

ശിവസേനയുടെ സഹായം എന്ന നിലയിലാണ് ഏകനാഥ് ഷിൻഡെ തുക കൈമാറിയത്.

Shinde donates Rs 5 lakh to family of youth killed while trying to save tourists

ഏക്നാഥ് ഷിന്‍ഡെ

Updated on

മുംബൈ: ഭീകരരില്‍നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട കശ്മീരി യുവാവ് സയ്യദ് ആദില്‍ ഹുസൈന്‍ ഷായുടെ (20) കുടുംബത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അഞ്ചുലക്ഷം രൂപ സഹായധനം നല്‍കി.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് കുതിരസവാരി നടത്താനുള്ള സൗകര്യം ചെയ്യുന്നയാളായിരുന്നു ഷാ. കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തിയായിരുന്നു അദ്ദേഹം.

ഭീകരരുടെ തോക്ക് തട്ടിയെടുക്കുന്നതിനിടയിലാണ് ആദില്‍ ഹുസൈന്‍ വെടിയേറ്റ് മരിച്ചത്. ശിവേസനയുടെ സഹായമെന്ന നിലയിലാണ് ഷിന്‍ഡെ തുക കൈ മാറിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com