മോണോ റെയിലിന് സാങ്കേതിക തടസമുണ്ടായത് യാത്രക്കാര്‍ കൂടുതല്‍ കയറിയത് മൂലം: ഷിന്‍ഡെ

അന്വേഷണം പ്രഖ്യാപിച്ചു
Shinde says monorail technical glitch was due to high passenger numbers

"മോണോ റെയിലിന് സാങ്കേതികത്തടസം ഉണ്ടായത് യാത്രക്കാര്‍ കൂടുതല്‍ കയറിയത് മൂലം": ഷിന്‍ഡെ

Updated on

മുംബൈ: മോണോ റെയില്‍ ട്രെയിന്‍ തകരാറിലകാന്‍ കാരണം പിരിധിയിലേറെ യാത്രക്കാര്‍ കയറിയതിനാലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. അമിതഭാരം കാരണം ട്രെയിന്‍ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇത് സാങ്കേതിക തരകാറിലേക്ക് നയിക്കുന്നതിന് കാരണമായെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ടാണ് വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഉയരപ്പാതയില്‍ കുടുങ്ങിയത്. യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തു. ഉയരമുള്ള ക്രെയിനെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് മുംബൈ നഗരത്തിലെ പലയിടങ്ങളും വെള്ളക്കെട്ടിലാണ്. ഇതോടെ ട്രെയിന്‍ യാത്രക്കാര്‍ പലരും മോണോ റെയിലിനെ ആശ്രയിച്ചു. ഇത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. യാത്രക്കാരുടെ അമിതഭാരം കാരണം റെയില്‍ ഒരു വശത്തേക്ക് ചെരിഞ്ഞുവെന്നും ഇതാണ് സാങ്കേതിക പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം അന്വേഷണം പ്രഖ്യാപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com