പാര്‍ഥ് പവാറിന്‍റെ ഭൂമിയിടപാടില്‍ സത്യം ഉടന്‍ പുറത്ത് വരുമെന്ന് ഷിന്‍ഡെ

കുറ്റക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഉറപ്പ്

Shinde says truth about Parth Pawar's land deal will come out soon

ഏക്നാഥ് ഷിന്‍ഡെ

Updated on

മുംബൈ: സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ മകന്‍ പാര്‍ഥ് പവാര്‍ ഉള്‍പ്പെട്ട പുനെ ഭൂമിയിടപാടിനുപിന്നിലെ സത്യം ഉടന്‍ പുറത്തുവരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നല്‍കിയിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.

ഷിന്‍ഡെയും അജിത് പാവറും തമ്മിലും ഫഡ്‌നാവിസും ഷിന്‍ഡെയും തമ്മിലും പല വിഷയങ്ങളിലും തര്‍ക്കം നില നില്‍ക്കെയാണ് അജിത് പവാറിന്‍റെ ഉള്‍പ്പെട്ട ഭൂമികുംഭകോണ വാര്‍ത്ത പുറത്ത് വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com