മന്ത്രിമാരെ അയോധ്യയിൽ കൊണ്ടുപോകും: ഷിൻഡെ

എംഎൽഎമാരെയും എംപിമാരെയും അയോധ്യയ്ക്ക് കൊണ്ടുപോകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി
ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെFile

മുംബൈ: തിങ്കളാഴ്ച നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനാവില്ലെങ്കിലും മന്ത്രിസഭാംഗങ്ങൾക്കൊപ്പം താൻ വൈകാതെ അയോധ്യ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എംഎൽഎമാരെയും എംപിമാരെയും അയോധ്യയ്ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം.

രാമക്ഷേത്രം നമ്മുടെ വിശ്വാസവും അഭിമാനവുമാണ്. ഉദ്യോഗസ്ഥരെയും ഭക്തരെയും രാമക്ഷേത്രത്തിൽ കൊണ്ടുപോകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം. ഫെബ്രുവരിയിൽ രാമക്ഷേത്ര ദർശനം നടത്തുമെന്നു നേരത്തേ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com