ശിവ് ജയന്തി ആഘോഷം; മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോടൊപ്പം ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാക്കളും അണി ചേരും

ഇതിനോടനുബന്ധിച്ചു കിസാൻ നഗർ അയ്യപ്പ ക്ഷേത്ര പരിസരത്തു നിന്നും ഘോഷയാത്രയും ശിവസേന സൗത്ത് ഇന്ത്യൻ സെൽ സംഘടിപ്പിച്ചിട്ടുണ്ട്
ശിവ് ജയന്തി ആഘോഷം; മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോടൊപ്പം ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാക്കളും അണി ചേരും
Updated on

താനെ: ശിവ് ജയന്തി (Shiv Jayanti) ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് വൈകീട്ട് താനെയിൽ വലിയ ഘോഷയാത്ര നടക്കുന്നു. മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നേതൃത്വo നൽകുന്ന ശിവസേനയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് വൈകുന്നേരം 6 മണിക്ക് ശിവജയന്തി ആഘോഷം നടക്കുന്നത്. ഘോഷയാത്ര 6 മണിക്ക് താനെ കിസാൻ നഗർ 2 ൽ നിന്നും ആരംഭിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

ഇതിനോടനുബന്ധിച്ചു കിസാൻ നഗർ അയ്യപ്പ ക്ഷേത്ര പരിസരത്തു നിന്നും ഘോഷയാത്രയും ശിവസേന സൗത്ത് ഇന്ത്യൻ സെൽ സംഘടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ വാദ്യമേളങ്ങൾക്കൊപ്പം കേരളത്തിലെ ചെണ്ട മേളവും താലപ്പൊലിയും ഘോഷയാത്രയിൽ അണിനിരക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

നൂറു കണക്കിന് കലാകാരന്മാരും കലാകാരികളുമാണ്‌ ഇന്നത്തെ ശിവ് ജയന്തി ആഘോഷത്തിൽ പങ്കെടുക്കുന്നത്. മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയും മുതിർന്ന ശിവസേനാ നേതാക്കളും സൗത്ത് ഇന്ത്യൻ സെൽ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നായകന്മാരും ഘോഷ യാത്രയ്ക്ക് നേതൃത്വo നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com