ശിവസേന കേരളവിഭാഗം ഓണാഘോഷം ഒക്ടോബര്‍ 26ന്

ഏക്‌നാഥ് ഷിന്‍ഡെ ഓണാഘോഷം ഉദ്ഘാടനം ചെയ്യും
Shiv Sena Kerala wing to celebrate Onam on October 26th

ശിവസേന കേരളവിഭാഗം ഓണാഘോഷം ഒക്ടോബര്‍ 26ന്

Updated on

നവിമുംബൈ: ശിവസേനയുടെ കേരള വിഭാഗം സംഘടിപ്പിക്കുന്ന 15-ാമത് ഓണാഘോഷം ഒക്ടോബര്‍ 26-ന് രാവിലെ 9.30-ന് നെരൂള്‍ ആശ്രയ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. ശിവസേന നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യും.

താനെ എം പി നരേഷ് മാസ്‌കെ, ശിവസേന ഡെപ്യൂട്ടി ലീഡര്‍ വിജയ് ചൗഗുലെ, ഇ വി ഹോംസ് ചെയര്‍മാന്‍ കമാന്‍ഡര്‍ ഇ വി തോമസ്, ശിവസേന ജില്ലാ മേധാവി കിഷോര്‍ അശോക് പാട്കര്‍, വനിതാ സംഘം ജില്ലാ പ്രതിനിധി സരോജ് പാട്ടീല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കൂടാതെ വിവിധ മേഖലകളില്‍ നിന്നും ശിവസേന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ശിവസേന കേരള വിഭാഗം ജില്ലാ പ്രമുഖ് ജയന്‍ പിള്ള പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com