

തുര്‍ക്കി വിമാനങ്ങള്‍ നിര്‍ത്തണമെന്ന് ഫഡ്‌നാവിസിനോട് ശിവസേന നേതാവ്
മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യമൊട്ടാകെ തുര്‍ക്കിക്കെതിരേ തുടരുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ മുംബൈയില്‍ നിന്നും തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശിവേസന നേതാവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തെഴുതി.
രാഹുല്‍ കുനല്‍ ആണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്നിവര്‍ക്കും കത്തയച്ചു.
ഭീകരവാദത്തെ അപലപിക്കുന്നത് വരെയും പാകിസ്താനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുര്‍ക്കിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തണമെന്നാണ് ആവശ്യം.