മിലിന്ദ് ദേവറയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് ശിവസേന

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 3 സ്ഥാനാർഥികളെ തങ്ങളുടെ സഖ്യ കക്ഷിയായ ബിജെപി പ്രഖ്യാപിച്ചിരുന്നു
മിലിന്ദ് ദേവറയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് ശിവസേന

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബുധനാഴ്ചയാണ് മിലിന്ദ്ദേവറയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

ഒരു മാസം മുമ്പ് ആണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. അശോക് ചവാൻ, ബാബ സിദ്ദിഖ് എന്നിവരോടൊപ്പം ഒരു മാസത്തിനുള്ളിൽ പാർട്ടി വിട്ട കോൺഗ്രസ് നേതാക്കളിൽ ദേവ്‌റയും ഉൾപ്പെടുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള 3 സ്ഥാനാർഥികളെ തങ്ങളുടെ സഖ്യ കക്ഷിയായ ബിജെപി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സംസ്ഥാനത്ത് നിന്നുള്ള ഏക സ്ഥാനാർത്ഥിയുടെ പേരും പ്രഖ്യാപിച്ചു. ഇതുവരെ, സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ ഒഴിവുള്ള ആറ് സീറ്റുകളിലേക്ക് 5 പേരുകൾ പ്രഖ്യാപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com