ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രവാസികൾക്കായി കവിത ചെറുകഥ സാഹിത്യ മൽസരം നടത്തുന്നു

മത്സരം പ്രവാസി മലയാളികൾക്ക് വേണ്ടി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിൽ സ്ഥിര താമസമാക്കിയിരിക്കുന്നവരിൽ നിന്നും രചനകൾ സ്വീകരിക്കുന്നതല്ല
shreeman memorial foundation conducts poetry and short story literary competition for expatriates
കെ.എസ്.മേനോൻ

മുംബൈ: മുംബൈ മലയാളികളുടെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീമാന്‍റെ (കെ.എസ്.മേനോൻ) സ്മരണക്കായി രുപീകരിച്ച ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്‍റെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവാസി സാഹിത്യ മത്സരം നടത്തുന്നു.കവിത,ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരം.

നിബന്ധനകൾ

1. രചനകൾ മലയാളത്തിൽ ആയിരിക്കണം.

2. കവിത 500വാക്കിലും, ചെറുകഥ 3500വാക്കിലും കവിയാൻ പാടില്ല.

3.പ്രമേയം നൂതനവും, പുരോഗമനാത്മകവും ആയിരിക്കണം.വ്യക്തി സ്വാതന്ത്ര്യത്തെയോ,സാമൂഹിക പുരോഗതിയെയോ ഹനിക്കുന്നതാകരുത്.

4. രചനകൾ 2024 ആഗസ്റ്റ് 10ന് മുമ്പ് താഴെ പറയുന്ന Email ID യിൽ അയക്കേണ്ട താണ്.pradhakrishnan47@gmail.com

5. മത്സരം പ്രവാസി മലയാളികൾക്ക് വേണ്ടി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിൽ സ്ഥിര താമസമാക്കിയിരിക്കുന്നവരിൽ നിന്നും രചനകൾ സ്വീകരിക്കുന്നതല്ല.

6. അവാർഡുകൾ, കവിതക്കും, ചെറുകഥക്കും ഒന്നും, രണ്ടും സമ്മാനങ്ങൾ വീതം നൽകുന്നതാണ്.10000/- രൂപയും ശിൽപവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 7500/- രൂപയും ശിൽപവും അടങ്ങുന്നതാണ്. അവാർഡു ജേതാക്കളെ ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന മുബൈയിൽ അവാർഡ് നൽകി ആദരിക്കും.പരിപാടിയുടെ സ്ഥലവും സമയവും രേഖാമൂലം പിന്നീട് വിജയികളെ അറിയിക്കുന്നതാണ്.

7. പ്രായം. 18വയസിനു മുകളിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം.

പി.പി. അശോകൻ

ജന: സെക്രട്ടറി

9594950070

വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക.

പി.രാധകൃഷ്ണൻ

-9969728435, അശോകൻ പി പി -9594950070, ശിവപ്രസാദ് കെ നായർ -9769982960

Trending

No stories found.

Latest News

No stories found.