ജൂനിയർ റിസർച്ച്‌ ഫെല്ലോഷിപ് നേടിയ ശ്യാമ എസ് പ്രഭയെ ആദരിച്ചു

മുംബൈ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബിജെപി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന കൺവീനറുമായ കെ.ബി ഉത്തംകുമാറിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ചാണ് ഇവരെ ആദരിച്ചത്
ജൂനിയർ  റിസർച്ച്‌  ഫെല്ലോഷിപ് നേടിയ ശ്യാമ എസ് പ്രഭയെ ആദരിച്ചു

മുംബൈ: നേഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ജൂനിയർ റിസർച്ച്‌ ഫെല്ലോഷിപ് ( ജെ ആർ എഫ് ) നേടിയ കേരളത്തിലെ ആദ്യ ട്രാൻസ് ജെന്‍ററായ ശ്യാമ .എസ് .പ്രഭയെ മുംബൈ പ്രതീക്ഷ ഫൗണ്ടേഷനും ബി ജെ പി മഹാരാഷ്ട്ര കേരള സെല്ലും ചേർന്ന് ആദരിച്ചു. മുംബൈ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബിജെപി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന കൺവീനറുമായ കെ.ബി ഉത്തംകുമാറിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ചാണ് ഇവരെ ആദരിച്ചത്. ആറന്മുള പള്ളിയോട സേവാ സംഘം അധ്യക്ഷൻ കെ.എസ് രാജൻ , നാസിക്കിലെ സാമൂഹ്യപ്രവർത്തകരായ പാർത്ഥൻ പിള്ള ,ജയപ്രകാശ് നായർ എന്നിവരും തദവസരത്തിൽ സന്നിഹിതനായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്യാമ ബി.എഡും എം.എഡും പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാന ട്രാൻസ്‌ജെന്‍റർ ജസ്റ്റിസ് ബോർഡ് അംഗമായ ഇവർ സംസ്ഥാന സർക്കാരിൻ്റെ ട്രാൻസ്‌ജെന്‍റർ സെല്ലിൻ്റെ നോഡൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com