സ്‌കൂളിന്‍റെ സില്‍വര്‍ ജൂബിലിയും മലയാളി സമാജത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലിയും സെപ്റ്റംബര്‍ 20ന്

സമ്മേളനത്തോട് അനുബന്ധിച്ച് മെഗാഷോയും
The school's Silver Jubilee and the Malayali community's Golden Jubilee on September 20th

സ്‌കൂളിന്‍റെ സില്‍വര്‍ ജൂബിലിയും മലയാളി സമാജത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലിയും സെപ്റ്റംബര്‍ 20ന്

Updated on

താനെ: താനെ മേഖലയിലെ മലയാളി കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ അഞ്ചു പതിറ്റാണ്ട് മുന്‍പ് രൂപീകരിച്ച വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ 2000ല്‍ ആരംഭിച്ച സ്‌കൂളിന്‍റെ സില്‍വര്‍ ജൂബിലിയും മലയാളി സമാജത്തിന്‍റെ ഗോള്‍ഡന്‍ ജൂബിലിയും ഈ വരുന്ന സെപ്റ്റംബര്‍ 20 ശനിയാഴ്ച മുളുണ്ട് കാളിദാസ നാട്യ മന്ദിറില്‍ ആഘോഷിക്കും.

2012ല്‍ സ്‌കൂളിന്‍റെ ആദ്യ ബാച്ചില്‍ തന്നെ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയം ഇന്നും നേട്ടം തുടരുന്നു.സമ്മേളനത്തിന് ശേഷം മിമിക്രി താരങ്ങള്‍ ചേര്‍ന്നൊരുക്കുന്ന ടൈം പാസ് മെഗാ ഷോ മുഖ്യ ആകര്‍ഷണമായിരിക്കും.

ഗാനമേള, സ്‌പോട്ട് ഡബ്ബിങ്, ഷാഡോ ഗ്രാഫി, ഗെയിം ഷോ തുടങ്ങി വൈവിധ്യമാര്‍ന്ന കലാ വിരുന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com