സിംഗപ്പൂർ മാനേജ്മെന്‍റ് എക്സെലെൻസ് അവാർഡ് സീഗൾ ഇന്‍റർനാഷണലിന്

'ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറം' ആണ് അവാർഡ് നല്കുന്നത്.
സിംഗപ്പൂർ മാനേജ്മെന്‍റ് എക്സെലെൻസ് അവാർഡ് സീഗൾ ഇന്‍റർനാഷണലിന്
Updated on

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഇന്‍റർനാഷണലിന് ഏറ്റവും മികച്ച ഹൂമൻ റീസോർസ് മാനേജ്മെന്‍റ് & ടാലന്‍റ് അക്യൂസിഷൻ കമ്പനിക്കുള്ള സിംഗപ്പൂർ മാനേജ്മെൻറ് എക്സലൻസ് അവാർഡ്. സിംഗപ്പുരിലെ നാഷണൽ യുണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫരണകോൺ രാജാബട്ട് യൂണിവേഴ്സിറ്റി കൗൺസിൽ മെമ്പർ ഡോക്ടർ അരുൺ ചേയ്നിത്തിൽ നിന്ന് സീഗൾ ഇന്‍റർനാഷണലിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സുരേഷ് കുമാർ മധുസുദനൻ അവാർഡ് ഏറ്റ് വാങ്ങി.

തദവസരത്തിൽ തയ്ലൻറ് സൂറത്താനി രാജാഭട്ട് യൂണിവേഴ്സിറ്റി പൊളിറ്റിക്കിൽ സയൻസ് വിഭാഗം ചെയർമാൻ ഡോ. ചൈവാത്ത് ഫുക്കോംഗ്, തായ്ലാൻറ് എസ്സ്.ജെ. വേൾഡ് എഡുക്കേഷൻ കമ്പനി മനോജിംഗ് ഡയറക്റ്റർ ഡോക്ടർ സോമനോയിക്ക് ചൂസുവാൻ, രാജസ്ഥാൻ ചുരു ഒ.പി.ജെ. എസ്സ്. യുണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ രാജേഷ് കുമാർ പാട്ടക്ക്, കെ.കെ. മോഡി യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ മോനിക സേത്തി ശർമ്മ എന്നിവർ സന്നിഹിതരായിരുന്നു.' ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറം' ആണ് അവാർഡ് നല്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com