

ബോംബെ ഹൈക്കോടതി
file image
മുംബൈ : തിരക്കേറിയ സമയങ്ങളില്‍ ലോക്കല്‍ ട്രെയിനുകളില്‍ ജോലിക്കായി യാത്രചെയ്യുന്ന ഒരാള്‍ക്ക് തീവണ്ടിയുടെ വാതിലിനടുത്തുനിന്ന് ജീവന്‍ പണയപ്പെടുത്തുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നും ഇതിനെ അശ്രദ്ധയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി. അപകടത്തില്‍ മരിച്ച ഒരാളുടെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാരം ശരിവെച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്
ട്രെയിനിന്റെ വാതിലിനടുത്തുള്ള ഫുട്‌ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന ഇരയുടെ അശ്രദ്ധമായ പെരുമാറ്റമാണ് അപകടത്തിനുകാരണമെന്ന് ചൂണ്ടിക്കാട്ടിയുള്ള റെയില്‍വേ അതോറിറ്റിയുടെ വാദം ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്‍റെ സിംഗിള്‍ബെഞ്ച് അംഗീകരിച്ചില്ല.
ആവശ്യത്തിന് ട്രെയിന്‍ പല റൂട്ടുകളിലും ഓടിക്കാത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രിയും ആവര്‍ത്തിക്കുമ്പോഴും അതിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.