ശിവഗിരി തീർഥാടനം; മുംബൈയിൽ നിന്ന് 52 അംഗ സംഘം യാത്രയായി

ശിവഗിരി തീർഥാടനം; മുംബൈയിൽ നിന്ന് 52 അംഗ സംഘം യാത്രയായി

തീർഥാടക സംഘം ജനുവരി 2ന് മുംബൈയിൽ തിരികെ എത്തും. 3 പകലും 4 രാത്രിയും ശിവഗിരിയിൽ ചെലവഴിക്കും
Published on

മുംബൈ: ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കാനായി അരുവിപ്പുറം പുണ്യകർമ്മം - മുംബൈ എന്ന കൂട്ടായ്മ എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ പ്രസിഡന്‍റ് എം. ബിജുകുമാറിന്‍റെ നേതൃത്വത്തിൽ 50 തീർഥാടകർ നേത്രാവതി ട്രെയിനിൽ യാത്രയായി. അറിവിന്‍റെ തീർഥാടനത്തിന്‍റെ തൊണ്ണൂറ്റി ഒന്നാമത് വാർഷികം ഇപ്പോൾ ആഘോഷിക്കുകയാണ്.

നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ യാത്ര തിരിച്ച സംഘത്തിന് എസ് എൻ ഡി പി യോഗം സി ബി ഡി ഖാർഘർ ശാഖായോഗം പ്രസിഡന്റ് സി വി വിജയൻ, വി.കെ.മുരളീധരൻ റോയൽ റെസോയ്, അജയ് പണിക്കർ, വി.ജയദാസ് ജാഥ ക്യാപ്റ്റൻ പി കെ ബാലകൃഷ്ണൻ,ടി.കെ വാസു എന്നിവർ ചേർന്ന് യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

തീർത്ഥാടന സംഘം ജനുവരി 2ന് മുംബൈയിൽ തിരികെ എത്തും. 3 പകലും 4 രാത്രിയും ശിവഗിരിയിൽ ചിലവഴിക്കും. 2023 ഡിസംബർ 30,31 & 2024 ജനുവരി 1 എന്നി തിയതികളിലായി നടക്കുന്ന തീർത്ഥാടനത്തിൽ പങ്ക് ചേരാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഗുരുദേവ ഭക്തർ ശിവഗിരിയിൽ എത്തിച്ചേരും.ഈ മഹത് കർമ്മത്തിന്റെ ഭാഗമാകാണാന് മുംബൈയിൽ നിന്നുള്ള ശ്രീനാരായണ ഗുരുദേവഭക്തർ യാത്ര തിരിക്കുന്നത്.

തീർത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഇശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ ഈ അവസരത്തിൽ സംഘടിപ്പിക്കാറുണ്ട് ഈ കാരണത്താലാണ് അറിവിന്റെ തീർത്ഥാടനം എന്നും പറയപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com