

മുംബൈയില്‍ നിന്ന് ശിവഗിരി തീര്‍ഥാടനം
മുംബൈ: ശിവഗിരി തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയന്‍റ നേതൃത്വത്തില്‍ അന്‍പതില്‍പരം തീര്‍ഥാടകരുമായി ഡിസംബര്‍ 28 ട്രെയിന്‍ മാര്‍ഗ്ഗം ശിവഗിരിയിലേയ്ക്ക് യാത്ര തിരിക്കും.
30,31 തിയതികളിലെ തീര്‍ഥാടന പരിപാടികളില്‍ പങ്കു കൊണ്ട ശേഷം 2026 ജനുവരി 01 ന് മുംബൈയിലേക്ക് തിരിക്കും.യൂണിയന്‍ വൈസ് പ്രസിഡന്‍റ് ടി.കെ.മോഹന്‍,മുന്‍ യൂണിയന്‍ സെക്രട്ടറി ടി.കെ.വാസു എന്നിവരാണ് തീര്‍ഥാടനയാത്ര സംഘത്തെ നയിക്കുന്നത്.