ശിവഗിരി തീർത്ഥാടനം: മുംബൈയിൽ നിന്നുള്ള സംഘം ശിവഗിരിയിൽ എത്തി

Sivagiri Pilgrimage: Mumbai Group reached Sivagiri
ശിവഗിരി തീർത്ഥാടനം: മുംബൈയിൽ നിന്നുള്ള സംഘം ശിവഗിരിയിൽ എത്തി
Updated on

മുംബൈ: 92-മത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേ യുണിയൻ പ്രസിഡന്‍റ്‌ എം. ബിജുകുമാർ വൈസ് പ്രസിഡന്‍റ് ടി.കെ മോഹൻ എന്നിവരുടെ നേത്വത്യത്തിൽ ഒരു സംഘം ശനിയാഴ്ച നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര തിരിച്ചു. 2024 ഡിസംബർ 30,31, 2025 ജനുവരി 1 എന്നി തിയതികളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന മൊത്തം എഴുപത് പേരിൽ 48 പേരാണ് ഇന്നലെ ട്രയിൻ മാർഗ്ഗം യാത്ര തിരിച്ചത്.ബാക്കിയുള്ള തീർത്ഥാടകർ ഇവരോടപ്പം കേരളത്തിൽ നിന്ന് ചേരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ടി.കെ. മോഹൻ ജാഥാ ക്യാപ്റ്റൻ ആയ മുംബൈയിൽ നിന്നുള്ള സംഘം മൂന്ന് ദിവസം നടക്കുന്ന തീർത്ഥാടനത്തിൽ പങ്ക് ചേർന്ന ശേഷം നവോത്ഥാനത്തിന് തുടക്കം കുറിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠ കുടികൊള്ളുന്നതും, അതിമഹത്തായ സംഘടനയായ ശ്രിനാരായണ ധർമ്മ പരിപാലന യോഗം എന്ന സംഘടനയ്ക്ക് ആരംഭം കുറിച്ച അരുവിപ്പുറം എന്ന പുണ്യഭൂമിയിലെ മഠത്തിൽ ഒരു ദിവസവും രാത്രിയും ചിലവഴിച്ച ശേഷം ജനുവരി 2,2025 ന് സംഘം മുംബയ്ക്ക് ട്രെയിൻ മാർഗ്ഗം തിരിക്കും.

യാത്യേ മധ്യേ ശനിയാഴ്ച തീർത്ഥാടകർക്ക് ഉച്ച ഭക്ഷണം നൽകിയ കെ.റ്റി.പ്രകാശ് ( നെരുൾ), ലഘുഭക്ഷണം നൽകിയ കെ.കെ. സുധാകരൻ & സുദർശന പണിക്കർ (സാക്കിനാക്ക),രാത്രി ഭക്ഷണം നൽകിയ രതീഷ് ബാബു (ശാഖാ സെക്രട്ടറി- നെരൂൾ), ഞായാഴ്ച പ്രഭാത ഭക്ഷണം കണ്ണൂരിൽ നൽകിയ എ കെ പ്രദിപ് കുമാർ (എയിംസ് ഗ്രുപ്പ് മുംബയ് & കലാ ഗുരുകുലം,കണ്ണൂർ), ഉച്ചയ്യക്ക് ഭക്ഷണം നൽകിയ ജയൻ തോപ്പിൽ (വിസ്മയാ ഡയമണ്ട് , ത്രിശ്ശൂർ & ശ്രിനാരായണ ധർമ്മ പരിക്ഷത്ത്, ത്രിശ്ശൂർ ജില്ലാ കമ്മിറ്റി) എന്നിവർക്ക് പ്രസിഡന്‍റ്‌ ബിജുകുമാർ നന്ദി പറഞ്ഞു. മുംബയിൽ നിന്ന് പങ്കെടുക്കുന്ന തീർത്ഥാടകരുടെ എല്ലാം കാര്യങ്ങളും എകോപ്പിപ്പിച്ച പി.കെ ബാലകൃഷ്ണന്‍റെ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com