ശിവഗിരി തീർഥാടനം മുംബൈ സംഘം 28 ന് യാത്ര തിരിക്കും

യൂണിയൻ പ്രസിഡന്‍റ് എം.ബിജുകുമാർ, വൈസ് പ്രസിഡന്‍റ് റ്റി.കെ. മോഹൻ എന്നിവരുടെ നേതൃത്വത്തിൽ യാത്ര തിരിക്കും.
Sivagiri pilgrimage Mumbai group to leave on 28th
ശിവഗിരി തീർഥാടനം
Updated on

മുംബൈ: അറിവിന്‍റെ തീർഥാടനമെന്ന ശിവഗിരി തീർഥാടനത്തിനായി മുംബയിൽ നിന്ന് അറുപത് അംഗ തീർഥാടകർ ട്രെയിൻ മാർഗം ഡിസംബർ 28 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ- താനെ യൂണിയൻ പ്രസിഡന്‍റ് എം. ബിജുകുമാർ, വൈസ് പ്രസിഡന്‍റ് റ്റി.കെ. മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കുർള ടെർമിനലിൽ നിന്ന് നേത്രാവതി എക്സ്പ്രെസ്സിൽ യാത്ര തിരിക്കും.

മൂന്ന് ദിവസം നടക്കുന്ന തൊണ്ണൂറ്റി രണ്ടാമത് തീർഥാടന സമ്മേളനങ്ങൾ, ഘോഷയാത്ര, പുതുവർഷ പൂജ തുടങ്ങിയ പരിപാടിയിൽ പങ്കെടുത്ത ശേഷം അരുവിപ്പുറം ക്ഷേത്രത്തിൽ ഒരു ദിവസം താമസിച്ച് ഡിസംബർ 02 ന് മുംബൈയ്ക്ക് യാത്ര തിരിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിൽ നിന്ന് ഒട്ടനവധി തീർഥാടകരാണ് പങ്കെടുക്കുന്നത്. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ക് ശുദ്ധി, കർമ്മശുദ്ധി എന്നി പഞ്ചശുദ്ധിയോടുകൂടി വ്രതം അനുഷ്ടിച്ചാണ് തീർഥാടനത്തിൽ പങ്കുകൊള്ളുന്നതെന്ന് സംഘാടകരിൽ ഒരാളായ എം. ബിജുകുമാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com