
മുംബൈ:എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലാണ് പുകവലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.
ഇന്നലെയാണ് എയർ ഇന്ത്യ ലണ്ടൻ-മുംബൈ വിമാനത്തിൽ പുകവലിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് യുഎസ് പൗരനായ രമാകാന്ത് എന്ന 37 കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.സഹാർ പൊലീസ് സ്റ്റേഷനിൽ ആണ് ഇയാൾക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഇയാൾ മദ്യപിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.