ജബൽപൂർ- മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ പാമ്പിനെ കണ്ടെത്തി

കസാറയിൽ ട്രെയിൻ നിർത്തിയപ്പോൾ പാമ്പ് എസി ജി17 കോച്ചിലേക്ക് കടന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
Snake found in Jabalpur-Mumbai Garib Rath Express
ജബൽപൂർ- മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ പാമ്പിനെ കണ്ടെത്തി
Updated on

മുംബൈ: ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ പാമ്പിനെ കണ്ടെത്തി. മുംബൈക്കടുത്തു കസറയിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുന്നതിനിടെയാണ് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ പാമ്പിനെ കണ്ടെത്തിയത്. കസാറയിൽ ട്രെയിൻ നിർത്തിയപ്പോൾ പാമ്പ് എസി ജി17 കോച്ചിലേക്ക് കടന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിൻ കല്യാണിനടുത്തെത്തിയപ്പോൾ സെൻട്രൽ റെയിൽവേ (സിആർ) ഉദ്യോഗസ്ഥർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ ട്രെയിൻ ഗതാഗതം തുടരുന്നതിനാൽ, ഓപ്പറേഷൻ വിജയിച്ചില്ല.

പിന്നീട് പാമ്പിനെ കണ്ടെത്തിയ കോച്ചിലെ യാത്രക്കാരെ മുഴുവൻ മറ്റ് കമ്പാർട്ടുമെന്‍റുകളിലേക്ക് മാറ്റാനും സിഎസ്എംടിയിലേക്കുള്ള യാത്ര തുടരാനും റെയിൽവെ അധികൃതർ തീരുമാനിച്ചു. പിന്നീട് സിഎസ്എംടിയിൽ ട്രെയിൻ എത്തിയപ്പോൾ, പാമ്പിനെ വിജയകരമായി പിടികൂടി. ജി17 കോച്ചിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെ അടിയന്തര സുരക്ഷാ നടപടികൾ നടപ്പിലാക്കിയതായി ഒരു മുതിർന്ന സിആർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. യാത്രക്കാർ ആശങ്കയിൽ ആയെങ്കിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ അധികൃതരുടെ ദ്രുതഗതിയിലുള്ള നടപടികൾ ആശ്വാസം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com