സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും 26 വർഷം പിന്നിട്ട് എസ്എൻഡിപി യോഗം മുംബൈ-താനെ യൂണിയൻ

സാന്ത്വനത്തിന്‍റെയും കാരുണ്യത്തിന്‍റെയും 26 വർഷം പിന്നിട്ട് എസ്എൻഡിപി യോഗം മുംബൈ-താനെ യൂണിയൻ

മുംബൈ: വിശ്വമാനവികതയുടെ മഹാപ്രവാചകനും ജഗദ് ഗുരുവുമായ ശ്രീനാരായണ ഗുരു 1903 ജനുവരി ഏഴിന് നിലവിളക്ക് കൊളുത്തി തുടക്കമിട്ട ശേഷം 1903 മേയ് 15ന് ഔദ്യോഗികമായി നിലവിൽ വന്ന സംഘടനയാണ് ശ്രീനാരായണ ധർമ പരിപാലന യോഗം (എസ്എൻഡിപി). 121 വർഷത്തിലേക്ക് കടക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴക്കം ചെന്ന സംഘടന കൂടിയാണിത്. 1995 നവംബർ 17ന് ഒരു കൂട്ടം ഗുരുദേവ ഭക്തരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്‍റെ ഫലമായി മഹാരാഷ്‌ട്രയിൽ മുംബൈ-താനെ യൂണിയന്‍റെ ആദ്യശാഖയായി 3823ാം നമ്പർ ഡോംബിവലി ശാഖായോഗം നിലവിൽ വന്നു. ശാഖയുടെ ആദ്യ പ്രസിഡന്‍റ് കെ.പി. വിശ്വംഭരനും വൈസ് പ്രസിഡന്‍റ് കെ.വി. പ്രഭാകരനും സെക്രട്ടറി എം.ആർ. കമലാസനനുമായിരുന്നു. തുടർന്ന് 14 ശാഖകൾ കൂടി രജിസ്റ്റർ ചെയ്‌തതോടെ, 1998 ജനുവരി 18ന് മുംബൈ-താനെ യൂണിയനായി മാറി. 38 ശാഖയോഗങ്ങളും വനിതാസംഘവുമായി പടർന്നു പന്തലിക്കുകയും ചെയ്തു. വനിതാസംഘം യൂണിയൻ നിലവിൽ വന്നത് 2014 ഓഗസ്റ്റ് 15നാണ്. നിലവിലെ യൂണിയൻ പ്രസിഡന്‍റ് സുമ രഞ്ജിത്ത്, വൈസ് പ്രസിഡന്‍റ് ബീന സുനിൽകുമാർ, സെക്രട്ടറി ശോഭന വാസുദേവൻ, ഖജാൻജി ഷിജി ശിവദാസൻ എന്നിവരാണ്.

29 വനിതാസംഘം യൂണിറ്റുകളും, യൂത്ത് മൂവ്മെന്‍റ്, കുമാരി സംഘം, വൈദിക സമിതി, ബാലജനയോഗം തുടങ്ങിയ പോഷക സംഘടനകളുമായാണ് രാജ്യത്തിൻറെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി ഗുരുവിന്‍റെ ദർശനവും സന്ദേശവും ഉയർത്തിപ്പിടിച്ച് യൂണിയൻ നിലകൊള്ളുന്നത്.

മഹാനഗരത്തിൽ യൂണിയന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്എൻ ട്രസ്റ്റ് അംഗം പ്രീതി നടേശൻ, കൂടാതെ അന്നത്തെ യോഗം വൈസ് പ്രസിഡന്‍റ് അഡ്വക്കറ്റ് സി.കെ.വിദ്യാസാഗർ, .യോഗം അസിസ്റ്റന്‍റ് സെക്രട്ടറി പ്രൊഫസർ സത്യൻ, മുംബൈ ശ്രീനാരായണ മന്ദിരം സമിതി പ്രസിഡന്‍റ് ഡോക്റ്റർ കെ.കെ. ദാമോദരൻ, ബില്ലവർ അസോസിയേഷൻ പ്രസിഡന്‍റ് ജയാ സി. സുവർണ, മഹാരാഷ്‌ട്ര മന്ത്രി ജഗന്നാഥ് പാട്ടീൽ, കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ മേയർ എസ്. പ്രധാൻ, മുനിസിപ്പൽ കൗൺസിലർ പണ്ഡാരിനാഥ് പാട്ടീൽ എന്നിവർ ചേർന്നാണ്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ശ്രീനാരായണീയരും ഡോംബിവലി വെസ്റ്റിലുള്ള ഭാരത് നാട്യ മന്ദിറിൽ ഒത്തു കൂടിയിരുന്നു. ഉദ്ഘാടന പരിപാടിയുടെ കമ്മിറ്റി ചെയർമാൻ കെ.കെ. രാമചന്ദ്രനുമായിരുന്നു.

മഹാരാഷ്‌ട്രയിൽ മാനുഷിക പരിഗണനയോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് ശ്രീനാരായണ ധർമ പരിപാലനയോഗത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്നതെന്ന് യൂണിയൻ പ്രസിഡന്‍റ് എം. ബിജുകുമാർ പറഞ്ഞു. യോഗം പ്രസിഡന്‍റ് ഡോക്റ്റർ എം.എൻ. സോമൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കൂടാതെ അസിസ്റ്റന്‍റ് സെക്രട്ടറിമാർ, കൗൺസിൽ അംഗങ്ങൾ എന്നിവർ യൂണിയന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് മുതൽക്കൂട്ടായി നിലകൊള്ളുന്നുവെന്നാണ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.

മുംബൈ-താനെ യൂണിയൻ പ്രാവർത്തികമാക്കാൻ പ്രയത്നിച്ച പൂർവികരായ മഹാരഥന്മാർക്കും ഒപ്പം യൂണിയൻ സ്ഥാപക പ്രസിഡന്‍റ് കെ.പി. വിശ്വംഭരൻ, വൈസ് പ്രസിഡന്‍റ് മൺമറഞ്ഞ വി. പീതാംബരൻ, സെക്രട്ടറി എം.ആർ. കമലാസനൻ, യോഗം ഡയറക്റ്റർ ബോർഡ് അംഗം എ.ആർ. പങ്കജാക്ഷൻ, കൂടാതെ യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വക്കറ്റ് വി.കെ. ഭാസ്കരൻ എം.ടി. രതീഷ്, ഇ. പ്രസാദ് തുടങ്ങിയ ആദ്യ കാല പ്രവർത്തകരെയും ചടങ്ങിൽ അനുസ്മരിച്ചു.

മുൻ യൂണിയൻ പ്രസിഡന്‍റ് ഹരിലാൽ പൊട്ടത്ത്, എസ്. ഗോപാലകൃഷ്ണൻ, മുൻ യൂണിയൻ വൈസ് പ്രസിഡന്‍റുമാരായ ഒ.പി. നാരായണൻ, മൺമറഞ്ഞ ടി.കെ. ബാബുരാജൻ, കെ. അനിൽ കുമാർ കെ, ടി.കെ . ഗംഗാധരൻ, സെക്രട്ടറിമാരായ ടി.കെ. വാസു, ഇ. പ്രസാദ്, വി.കെ. ഗോപിനാഥൻ, പി.പി. പത്മനാഭൻ, മുൻ യൂണിയൻ ബോർഡ് മെംബർമാരായ വി.കെ. ഉത്തമൻ, എസ്. ചന്ദ്രബാബു, ടി.കെ. വാസു, ബി. ബാലേഷ് എന്നിവരുടെ നേതൃത്വവും നിലവിലെ യൂണിയൻ ഭാരവാഹികളായ പ്രസിഡന്‍റ് എം. ബിജു കുമാർ, വൈസ് പ്രസിഡന്‍റ് ടി.കെ. മോഹൻ, സെക്രട്ടറി ബിനു സുരേന്ദ്രൻ, യോഗം ഡയറക്റ്റർ ബോർഡ് മെംബർ ബി. ബാലേഷ്, നിയുക്ത ബോർഡ്‌ മെമ്പർ വി.കെ. ഉത്തമ്മൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ. ബാലകൃഷ്ണൻ, സാബു പരമേശ്വരൻ, ജി. ശിവരാജൻ, ബി. സുശീലൻ, പി.എസ്. അനിലൻ എന്നിവരുടെ നിസ്വാർഥ പ്രവർത്തനങ്ങളും യോഗത്തിൽ പരാമർശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com