എസ്എൻഡിപി യോഗം മുംബൈ-താനെ യൂണിയൻ സ്ഥാപക പ്രസിഡന്റ് അന്തരിച്ചു

സുധ വിശ്വംഭരൻ ഭാര്യയും അഞ്ജു വിശ്വം ഏകമകളുമാണ്
എസ്എൻഡിപി യോഗം മുംബൈ-താനെ യൂണിയൻ സ്ഥാപക പ്രസിഡന്റ് അന്തരിച്ചു

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന മഹാ സംഘടനയ്ക്ക് മുംബൈയിലും സമീപ പ്രദേശങ്ങളിലും അടിത്തറപാകാൻ നേതൃത്വം നൽകിയവരിൽ ഒരാളും യൂണിയൻ സ്ഥാപക പ്രെസിഡന്റുമായ വെളിയനാട് കോണിച്ചിറയിൽ പത്മനാഭൻ മകൻ കെ..പി.വിശ്വംഭരൻ (66)തിരുവനത്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.

കേരളത്തിന് പുറത്ത് ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന സംഘടനയ്ക്ക് ശാഖകൾ ഉണ്ടാക്കുകയും, യൂണിയൻ സ്ഥാപിക്കുകയും ചെയ്തു. ആദ്യമായി ഡോംബിവലിയിൽ 3823 ആം നമ്പർ ശാഖാ രൂപീകരിച്ചപ്പോൾ അതിന്റെ പ്രസിഡന്റായിരുന്നു. സുധ വിശ്വംഭരൻ ഭാര്യയും അഞ്ജു വിശ്വം ഏകമകളുമാണ്.

എസ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ, വനിതാസംഘം യൂണിയൻ, വൈദിക സമിതി, ശാഖായോഗങ്ങൾ എന്നിവ അനുശോചനം രേഖപ്പെടുത്തി. മരണാന്തര ചടങ്ങുകൾ മാവേലിക്കര അറുനൂറ്റിമംഗലത്തുള്ള വസതിയിൽ നടക്കും.

Trending

No stories found.

Latest News

No stories found.