എസ്എൻഡിപി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും കുടുംബസംഗമവും ഓണാഘോഷവും നടന്നു

കേരളത്തിലെക്കാളും വൈവിധ്യവും ആകർഷവുമായ ഓണം പ്രവാസി മലയാളികൾ കൊണ്ടാടുന്നതായി അഭിപ്രായപ്പെടുകയുണ്ടായി
എസ്എൻഡിപി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും കുടുംബസംഗമവും ഓണാഘോഷവും നടന്നു

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭാണ്ഡൂപ് ശാഖയുടെ പതിനാറാമത് വാർഷികവും കുടുംബസംഗമവും ഓണാഘോഷവും ഭാണ്ഡൂപ് വെസ്റ്റിലുള്ള ഗീതാ ഹാളിൽ വെച്ച് കേരള തനിമ വിളിച്ചോതുന്ന കലാപരിപാടികളാൽ നടത്തപ്പെട്ടു. മാവേലിയും നാടൻ പാട്ടും തിരുവാതിരയുമെല്ലാം ആഘോഷക്കൾക്ക് ചാരുത പകർന്നു. ശാഖായോഗം പ്രസിഡന്റ് ടി. അജിത്ത് കുമാർ അദ്ധ്യക്ഷ വഹിച്ച പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ കേരളത്തിലെക്കാളും വൈവിധ്യവും ആകർഷവുമായ ഓണം പ്രവാസി മലയാളികൾ കൊണ്ടാടുന്നതായി അഭിപ്രായപ്പെടുകയുണ്ടായി.

യുവതലമുറ നാടിൻ്റെ പൈതൃകവും സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കേണ്ടവരാണെന്നും പഠനത്തിനോപ്പം സംഘടനകളിലും കുട്ടായ്മകളിലും യുവ തലമുറയുടെ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടത് മതാപിതാക്കളാണെന്നും പറയുകയുണ്ടായി,വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ യുവാക്കളെ മുൻ നിരയിൽ പ്രവർത്തിക്കാൻ സജ്ജം ആകാൻ സംഘടനാ ഭാരാവാഹികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞു.സെക്രട്ടറി ബിനു സുരേന്ദ്രൻ,ഡി.എ.സി.മെമ്പറും സാമൂഹ്യപ്രവർത്തകനുമായ രമേശ് കാലംബോലി,മുനിസിപ്പൽ കോർപറേറ്റർ ജാഗ്രുതി പാട്ടീൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,സെക്രട്ടറി ശോഭന വാസുദേവൻ,ഖജാൻജി ഷിജി ശിവദാസൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച് മറ്റ് ശാഖാ ഭാരവാഹികൾ സംബന്ധിച്ച പരിപാടിയിൽ സ്വാഗതം ശാഖാ സെക്രട്ടറി എസ് .ബാബുക്കുട്ടനും കൃതജ്ഞത യുണിയൻ കമ്മിറ്റി അംഗം ടി.കെ. സുരേന്ദ്രൻ രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പ്രീത വിജയൻ, ടി.കെ. സുരേന്ദ്രൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com