എസ്എന്‍ഡിപി യോഗം ലഹരി വിരുദ്ധ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു

വനിതാ സംഘത്തിന്റെ നിര്‍ദേശാനുസരണമാണ് മുംബൈ താനെ യൂണിയന്‍ ഏറ്റെടുത്തത്
SNDP Yogam organized an anti-drug campaign

എസ്എന്‍ഡിപി യോഗം ലഹരി വിരുദ്ധ ക്യാംപെയ്ന്‍

Updated on

മുംബൈ: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നഗരത്തില്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ലഹരി വിരുദ്ധ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു .

മുംബൈ വെസ്റ്റേണ്‍ റിജിയണില്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ഗോരേഗാവ് ശാഖയുടെ നേതൃത്വത്തില്‍ സാക്കിനാക്ക,മലാഡ് -ഗോരെഗാവ്, മലാഡ് -മല്‍വാണി, മീരാ റോഡ്,ഭയന്ദര്‍, നാലസൊപാര,വസായ്, ബോറിവലി- കാന്തിവലി എന്നി ശാഖാ യോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഗോരെഗാവില്‍ ലഹരി വിരുദ്ധ പ്രകടനം, ലഹരി വിരുദ്ധ സ്‌കിറ്റ്, ലഹരി വിരുദ്ധ പ്രസംഗം തുടങ്ങിയ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.

എസ്എന്‍ഡിപി യോഗം ജന: സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടക്കമിട്ട ബോധവത്കരണ പരിപാടികള്‍ കേന്ദ്ര വനിതാ സംഘത്തിന്‍റെ നിര്‍ദേശാനുസരണമാണ് മുംബൈ താനെ യൂണിയന്‍ ഏറ്റെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com