വനിതാ ദിനത്തിൽ സ്വയം പ്രതിരോധ ശിൽപശാല സംഘടിപ്പിച്ച് എസ് എൻ എം എസ് താനെ യൂണിറ്റ്

ദി യൂത്ത് ഷോട്ടോകൻ കരാട്ടെ ടു അക്കാഡമിയുമായി സഹകരിച്ചാണ് പരിശീലന ക്യാമ്പ് നടത്തിയത്.
വനിതാ ദിനത്തിൽ സ്വയം പ്രതിരോധ ശിൽപശാല സംഘടിപ്പിച്ച് എസ് എൻ എം എസ് താനെ യൂണിറ്റ്

താനെ: ശ്രീനാരായണ മന്ദിര സമിതി താനെ യുണിറ്റിന്‍റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ സ്ത്രീകളുടെ സ്വയം പ്രതിരോധ ശിൽപശാല സംഘടിപ്പിച്ചു. ദി യൂത്ത് ഷോട്ടോകൻ കരാട്ടെ ടു അക്കാഡമിയുമായി സഹകരിച്ചാണ് പരിശീലന ക്യാമ്പ് നടത്തിയത്. പരിപാടിയിൽ നിരവധി വനിതകളാണ് പങ്കെടുത്തത്.

പ്രശസ്ത കരാട്ടെ ചാമ്പ്യനും പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ സഞ്ജയ്‌ കെ ഡോൺഗ്രെയാണ് പരിശീലന ക്യാമ്പ് നടത്തിയത്. ചടങ്ങ് ഉൽഘാടനം ചെയ്തത് ശിവസേനഷിൻഡെ വിഭാഗം യുവ നേതാവും ശിവസേന ശാഖാ പ്രമുഖുമായ(ശ്രീ നഗർ താനെ)രാം യെങ്കുരെയാണ്.

ചടങ്ങിൽ വിശിഷ്ട്ടാഥിതി കളായി എസ് എൻ എം എസ് ഭാരവാഹികളായ കെ കെ ശശി, മുരളി എന്നിവർ പങ്കെടുത്തു സാംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com