സാമൂഹ്യ പ്രവർത്തകൻ ബാലകൃഷ്ണൻ കെ നിര്യാതനായി

Social activist Balakrishnan K passed away
Social activist Balakrishnan K passed away

താനെ: ഡോബിവിലിയിലും താക്കുർലിയിലും കല്യാണിലും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ബാലകൃഷ്ണൻ (61) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി നിര്യാതനായി. കേരളത്തിൽ കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശിയായ ബാലകൃഷ്ണൻ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ബാലകൃഷ്ണന്‍റെ ആകസ്മികമായ വേർപാടിൽ കേരളീയസമാജം ഡോംബിവ്‌ലി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളീയസമാജമടക്കം ഡോംബിവ്‌ലിയിലെ വിവിധമലയാളി സാംസ്ക്കാരിക സംഘടനകളിൽ സജീവമായി നിസ്വാർത്ഥതയോടെ പ്രവർത്തിച്ചു വന്നിരുന്ന ബാലകൃഷ്ണന്‍റെ വിയോഗം സാമൂഹ്യപ്രവർത്തന മേഖലയിൽ കനത്ത നഷ്ട്ടമാണ് സംഭവിച്ചതെന്നും .അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കേരളീയസമാജം ഡോംബിവ്‌ലി അറിയിച്ചു.

"വലിയ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനായി എന്നും അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നതായും "താക്കുർലി നിവാസിയും പൊതു പ്രവർത്തകനുമായ രമേഷ് വാസു പറഞ്ഞു. ടിട്ട്വാലയിൽ ആയിരുന്നു കഴിഞ്ഞ 2 വർഷമായി ബാലകൃഷ്ണൻ താമസിച്ചു വന്നിരുന്നത്. സംസ്കാരം ഇന്ന് ഉച്ചയോട് കൂടി നടന്നു. ഭാര്യ (എൽസി) മകൾ (സാന്ദ്ര) മകൻ (സോഹൻ)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com