social activist sunil passed away
സുനിൽ

സാമൂഹിക പ്രവർത്തകൻ സുനിൽ അന്തരിച്ചു

സംസ്കാരം ഡോംബിവ്‌ലി റാംനഗർ ശ്‌മശാനത്തിൽ വൈകുന്നേരം നാലു മണിക്ക് നടക്കും
Published on

മുംബൈ: മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന സുനിൽ വിട പറഞ്ഞു. മലാഡിലായിരുന്നു താമസം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം.

ഡോംബിവ്‌ലിയിൽ ജനിച്ചു വളർന്ന സുനിൽ തങ്കപ്പൻ പഠിക്കുന്ന കാലം മുതൽ തന്നെ സാമൂഹിക രംഗങ്ങളിലും പ്രതിബദ്ധതയോടെ ഇടപെട്ടിരുന്നു. ടെക്സ്റ്റൈൽ ബിസിനസിലെ തിരക്കിനിടയിലും ഡോംബിവിലിയിലും മലാഡിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സുനിൽ സജീവമായിരുന്നു, സുനിലിന്‍റെ അകാല വിയോഗത്തിൽ ബോംബെ കേരളീയ സമിതി അനുശോചനം രേഖപ്പെടുത്തി.

ഡോംബിവ്‌ലി കേരളീയ സമാജത്തിൽ വൈസ് ചെയർമാനും വൈസ് പ്രസിഡന്‍റുമായിരുന്ന തങ്കപ്പന്‍റെ മകനാണ്. മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും മുൻ ഇൻകംടാക്സ് ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വ. പത്മ ദിവാകരന്‍റെ മകളും എയ്‌മ മഹാരാഷ്ട്ര വനിതാ വിഭാഗം കൺവീനറുമായ രാഖി സുനിലാണ് ഭാര്യ. ജില്ലാ റൊട്ടാരാക്റ്റ് പ്രതിനിധി അഡ്വ. നിഖിത സുനിൽ ഏക മകളാണ്ശ്രീനാരായണ മന്ദിര സമിതിയുടെ ഡോംബിവ്‌ലി താക്കുർളി യൂണിറ്റിലെ സീനിയർ മെമ്പറും ഡോമ്പിവലി SNMS ഗുരു സെന്‍ററിന്‍റെ സ്ഥാപകരിൽ ഒരാളുമാണ് എം കെ .തങ്കപ്പൻ. ഡോ മിനി ബിന്ദുമോൻ ഏക സഹോദരി. സംസ്കാരം ഡോംബിവ്‌ലി റാംനഗർ ശ്‌മശാനത്തിൽ വൈകുന്നേരം നാലു മണിക്ക് നടക്കും.

logo
Metro Vaartha
www.metrovaartha.com