സാമൂഹ്യ പ്രവർത്തകൻ കെ.എസ്.വേണുഗോപാൽ നിര്യാതനായി

Social worker KS Venugopal passed away
കെ.എസ്.വേണുഗോപാൽ
Updated on

മുംബൈ: ബസ്സീൻ കേരള സമാജം മുൻ സെക്രട്ടറിയും ശ്രീനാരായണ മന്ദിര സമിതി വസായ് നയ്ഗാവ് യൂണിറ്റിന്റ സ്ഥാപക അംഗങ്ങളിൽ ഒരാളും മുംബൈ സാമൂഹിക സാംസ്‌കാരിക രംഗത്തെ പരിചയമുഖവുമായ കെ എസ് വേണുഗോപാൽ (70) പൂനെയിൽ വെച്ച് നിര്യാതനായി. മുബൈയിൽ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു കെ എസ് വേണുഗോപാൽ. ഒരു കവിയും എഴുത്തുകാരനും ആയിരുന്ന കെ എസ് വേണുഗോപാൽ സമിതിയുടെ ഗുരു രത്നം ത്രൈമാസികയിൽ സ്ഥിരം ലേഖനങ്ങൾ എഴുതിയിരുന്നു.

അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്.സമിതിയുടെ 60-ാം വാർഷികത്തിൽ അദ്ദേഹം എഴുതി അവതരിപ്പിച്ച ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് സ്വദേശം. കെ. എസ്. വേണുഗോപാലിന്റെ ശവസംസ്കാരം ഇന്നു രാത്രി 9 മണിക്കു വസായി വെസ്റ്റിലുള്ള ശ്മശാനത്തിൽ നടക്കുന്നതാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.അതിനു മുൻപ് 8മണിമുതൽ പൊതുദർശനത്തിനായിഭൗതിക ശരീരം അദ്ദേഹത്തിന്റെ വസതിയിൽ വെക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9400778944

Trending

No stories found.

Latest News

No stories found.