സാമൂഹ്യപ്രവർത്തകൻ ആർ.എം. പുരുഷോത്തമൻ നിര്യാതനായി

കൊവിഡ് കാലത്ത് സഹജീവികളോട് കരുണയായുള്ള പ്രവർത്തനം എടുത്ത് പറയേണ്ടതാണ്
Social worker R.M. Purushottaman passed away
സാമൂഹ്യപ്രവർത്തകൻ ആർ.എം. പുരുഷോത്തമൻ നിര്യാതനായി
Updated on

മുംബൈ: മട്ടു൦ഗ മാർക്കറ്റിലെ വ്യവസായിയും സാമൂഹ്യപ്രവർത്തനവുമായിരുന്ന കണ്ണൂർ പാനൂർ മൊക്കേരി രയറോത്ത് മാമ്പള്ളികുടുംബാംഗവും മാമ്പള്ളി കണ്ണൻ ചിരുട്ടി ദമ്പതികളുടെ മകൻ ആർ.എം.പുരുഷോത്തമൻ (74) ഇന്ന് രാവിലെ മംഗലാപുരത്തെ തേജസ്വിനി ആശുപത്രിയിൽ വെച്ച് നിര്യാതനായി.ഡിഎസ്കട്ട് പീസ് & ആർ.എം.ഷോപ്പിംഗ് സെന്ർ‍റ ഉടമ,ശ്രീനാരായണ ധർമ്മ പരിപാലന യോഗം മട്ടു൦ഗ ശാഖാ സെക്രട്ടറി,ശ്രീനാരായണ മന്ദിര സമിതി ലൈഫ് മെമ്പർ,ശ്രീ അയ്യപ്പ ഭക്തമണ്ഡൽ മട്ടു൦ഗ,സെക്രട്ടറി,ബോംബെ കേരളീയ സമാജം,മട്ടു൦ഗ ലൈഫ് മെമ്പർ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മെമ്പർ,ശ്രീ മുത്തപ്പൻ സേവാ സമിതി,മട്ടു൦ഗ-സയൺ -ആൻറ്റോപ് ഹിൽ മെമ്പർ,അയ്യപ്പ സേവാ മണ്ഡൽ,സയൺ കോളിവാട അംഗം എന്നി സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു

ഒപ്പം മുംബയിലെ പല സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. കൊവിഡ് കാലത്ത് സഹജീവികളോടുള്ള കരുണയായി കണ്ടുകൊണ്ടുള്ള പ്രവർത്തനം എടുത്ത് പറയേണ്ടതാണ് മുംബൈയിലെ മത-രാഷ്ട്രീയ-സാംസ്‌കാരിക-സമുദായ സംഘടനകൾക്ക് ആർ.എം.പുരുഷോത്തമൻ എന്ന ബഹുമുഖ പ്രതിഭയുടെ വേർപാട് നികത്താൻ കഴിയാത്തതാണ്.ഭാര്യ ശൈലജ പുരുഷോത്തമൻ,പുനീത് പുരുഷോത്തമൻ, പൂർണ്ണിമ ഷാജി എന്നിവർ മക്കളും,സ്നേഹ പുനീത്,ഷാജി എന്നിവർ മരുമക്കളും നേത്ര കൊച്ചുമകളുമാണ്. മരണാന്തര ചടങ്ങുകൾ കേരളത്തിലെ വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 5 മണിക്ക്  നടക്കും.

Trending

No stories found.

Latest News

No stories found.