സീവുഡ്സിൽ സെപ്റ്റംബർ 14 ന് സമാജത്തിന്‍റെ ഭീമൻ പൂക്കളവും കലാസന്ധ്യയും

സമാനതകളില്ലാത്ത കേരളത്തിന്‍റെ സംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് കലാ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്
society s giant flower field and arts evening on september 14 at seawoods
സീവുഡ്സിൽ സെപ്റ്റംബർ 14 ന് സമാജത്തിന്‍റെ ഭീമൻ പൂക്കളവും കലാസന്ധ്യയും
Updated on

നവിമുംബൈ: സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സ്സ് മാളും കൈകൾ കോർത്ത് ഭീമൻ പൂക്കളവും കലാ സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.

വരുന്ന സെപ്റ്റംബർ 14 ന് പത്തര മുതൽ ഭീമൻ പൂക്കളം സീവുഡ്സ്ലെ നെക്സസ് മാളിന്റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി ഒരുങ്ങും. അന്ന് വൈകീട്ട് നാലര മുതൽ ഒമ്പതര വരെ വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറും.

ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, തെയ്യം, മവേലിത്തമ്പുരാന്‍റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം എന്നിവയുണ്ടാവും. കൂടാതെ ഓണപ്പൊട്ടന്മാർ, പരശുരാമൻ, വാമനൻ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും കലാസന്ധ്യയിൽ അണിനിരക്കും.

ഒരു ദേശത്തിന്‍റെ ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്. ജാതി-മത-ദേശ-ഭാഷ - തൊഴിൽ-സമാജ സംഘടന- രാഷ്ട്ര-രാഷ്ട്രീയ ഭേദമന്യേ, സീവുഡ്സ് സമാജം ഒരുക്കി വരുന്ന നെക്സസ് മാളിലെ ഭീമൻ പൂക്കളങ്ങൾ പ്രളയബാധിതയായ കേരളത്തിന് കൈത്താങ്ങേകാനും മുന്നോട്ടിറങ്ങി വന്നിരുന്നു.

സമാനതകളില്ലാത്ത കേരളത്തിന്‍റെ സംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് കലാ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വലുപ്പം കൊണ്ടും പങ്കാളിത്തം കൊണ്ടും റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് നൂറിൽപരം സീവുഡ്സ് സമാജത്തിന്റെ കലാകാരന്മാരാണ്.

മുംബൈ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇതാദ്യമായല്ല മെഗാപ്പൂക്കളമൊരുക്കുവാൻ നെക്സസ് മാളുമായി കൈകോർക്കുന്നത്.

ഓണം ഓപ്പുലൻസിൽ ഓണപ്പൊട്ടന്മാർ തെയ്യത്തോടും വാമനനോടും പരശുരാമനോടും കൈ കോർക്കുന്ന കാഴ്ച്ചയോടൊപ്പം നടന്നു നീങ്ങുന്ന വേഷങ്ങൾ ഓണം ഓപ്പുലൻസിനെ വർണ്ണശബളമാക്കും.

ഓണത്തിന്‍റെ മുന്നോടിയായി നെക്സസ് മാളിന്‍റെ നടുത്തളത്തിൽ പൂക്കളമെന്നത് അന്യഭാഷക്കാർ കാത്തിരിക്കുന്ന ഒരു ഉത്സവമായി മാറിയിരിക്കുകയാണ്.സെപ്റ്റംബർ 14 ന് വൈകീട്ട് നാലര നെക്സസ് മാൾ സീവുഡ്സിൽ സീവുഡ്സ് മലയാളി സമാജം ഓണാഘോഷങ്ങളുടെ മുന്നോടിയായി പരിപാടി സംഘടിപ്പിക്കുന്നു.

സമാജം ഭാരവാഹികൾ 9665982686

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com