സീൽ ആശ്രമത്തിൽ സോളാർ പദ്ധതി ഉൽഘാടനം ചെയ്തു

മഹീന്ദ്ര സസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡാണ് സോളാർ പദ്ധതി സീലിന് സമ്മാനിച്ചത്‌.
സീൽ ആശ്രമത്തിലെ സോളാർ പദ്ധതി ഉദ്ഘാടനം.
സീൽ ആശ്രമത്തിലെ സോളാർ പദ്ധതി ഉദ്ഘാടനം.

റായ്‌ഗഡ്: റായ്‌ഗഡ് ജില്ലയിലെ സീൽ ആശ്രമത്തിൽ സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പൻവേലിനടുത്തു വാങ്‌ണി ഗ്രാമത്തിലാണ് 250 ലധികം അന്തേവാസികൾ താമസിക്കുന്ന സീൽ ആശ്രമം സ്ഥിതി ചെയ്യുന്നത്. മഹീന്ദ്ര സസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡാണ് സോളാർ പദ്ധതി സീലിന് സമ്മാനിച്ചത്‌. സെപ്തംബർ 1-ന്, മഹീന്ദ്ര സസ്റ്റൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദീപക് താക്കൂറും മുൻ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായ ഡോ.എബ്രഹാം മത്തായിയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

അതേസമയം ഒരു ലക്ഷത്തിന് മുകളിലാണ് വൈദ്യുതി ബില്ല് വന്നു കൊണ്ടിരുന്നതെന്നും സോളാർ പദ്ധതി വന്നത്‌ മൂലം ഇതിൽ നിന്ന് വലിയ ആശ്വാസമാകുമെന്നും സീൽ ആശ്രമം സ്ഥാപകൻ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു. മഹീന്ദ്ര സിഎസ്ആർ ഹെഡ് അങ്കിത് ജെയിൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അവിനാഷ് ബാപട്ടും മറ്റ് മാനേജ്മെന്‍റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

പതിമൂന്ന് ഏക്കറിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സീല്‍ ആശ്രമത്തിലുണ്ട്. നാടുവിട്ട് മഹാനഗരത്തില്‍ എത്തിയവര്‍ക്കും, ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ആശ്രമം ആശ്രയമാകുന്നു. പരമാവധി ആളുകളെ പുതിയ ജീവിതത്തിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് സീലിന്‍റേത്. ഇതുവരെ 500 ലധികം പേരെ അവരവരുടെ വീടുകളിലേക്കെത്തിക്കാനും ആശ്രമത്തിനായിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com