നവിമുംബൈ വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂലൈ 15 മുതല്‍

ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും
International flights from Navi Mumbai airport to resume from July 15

നവിമുംബൈ വമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂലൈ 15 മുതല്‍

Updated on

മുംബൈ: നവിമുംബൈ വിമാനത്താവളത്തില്‍നിന്ന് അടുത്ത മാസം 15 മുതല്‍ അന്താരാഷ്ട് സര്‍വീസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആയിരുന്നു ആഭ്യന്തര സര്‍വീസുകള്‍ ആരംഭിച്ചത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഒപ്പം അന്തരാഷ്ട്ര ചരക്ക് കൈമാറ്റവും ആരംഭിക്കും. ഇതിനായി മാത്രം 18 സര്‍വീസുകള്‍ ഓരോ ആഴ്ചയും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും ആകും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുക. നിലവില്‍ 150 സര്‍വീസുകളിലായി 20000ത്തോളം ആളുകളാണ് വിമാനത്താവളത്തെ ആശ്രയിക്കുന്നത്. വര്‍ഷാവസാനത്തോടെ സര്‍വീസുകളുടെ എണ്ണം 350 ആയി ഉയരും. ഇതോടെ 50000ത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com