മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ട്രെയിനില്‍ ഇടി കൊള്ളാതെ യാത്ര ചെയ്യാം

സെൻട്രൽ റെയില്‍വേ ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കോച്ച് അനുവദിച്ചു
Senior citizens can now travel by train without getting hit

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി ട്രെയിനില്‍ ഇടി കൊള്ളാതെ യാത്ര ചെയ്യാം

Updated on

മുംബൈ: മധ്യ റെയില്‍വേയില്‍ ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക കോച്ച് അനുവദിച്ചു. സിഎസ്എംടിയില്‍ നിന്ന് ഡോംബിവ്‌ലിയിലേക്കാണ് ആദ്യം സര്‍വീസ് നടത്തിയത്.

പ്രായമായ യാത്രക്കാര്‍ നേരിടുന്ന ശാരീരികപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണു കോച്ച് രൂപകല്‍പന ചെയ്തിട്ടുള്ളത്. 13 സീറ്റുകളാണു മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത് .മുതിര്‍ന്ന പൗരന്മാരുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നാണു തങ്ങള്‍ നടപ്പാക്കുന്നതെന്ന് മധ്യറെയില്‍വേ അധികൃതര്‍ പറഞ്ഞു.

മാട്ടുംഗ വര്‍ക്ഷോപിലാണു കോച്ചുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഘട്ടം ഘട്ടമായി എല്ലാ ട്രെയിനുകളിലും ഇത്തരത്തില്‍ കോച്ച് ക്രമീകരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com