മഹാരാഷ്ട്രയില്‍ പാചകവാതക വിതരണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂം

റിഫൈനറികളിലെ ഉത്പ്പാദനം കൂട്ടി
Special control room for cooking gas distribution in Maharashtra

പാചകവാതക വിതരണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂം

Representative image

Updated on

മുംബൈ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിനിടയില്‍ പാചകവാതക സിലിന്‍ഡറുകളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനായി മഹാരാഷ്ട്രസര്‍ക്കാര്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. തടസങ്ങള്‍ ഒഴിവാക്കുന്നതിനും ക്ഷാമം ഉണ്ടായാല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജില്ലാതലത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തുടനീളം എല്‍പിജി വിതരണം സുഗമമായി നടത്താനും നിരീക്ഷിക്കാനും ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും നടപടിയെടുക്കണമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അനില്‍ ദിഗ്ഗികര്‍ നിര്‍ദേശിച്ചു. ഗാര്‍ഹിക എല്‍പിജി വിതരണം തടസമില്ലാതെ തുടരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഉറപ്പുനല്‍കി.

മഹാരാഷ്ട്രയില്‍ എല്‍പിജിയുടെ ശരാശരി പ്രതിദിന ആവശ്യം ഏകദേശം 9000 ടണ്‍ ആണ്. ഇത് നിറവേറ്റുന്നതിനായി കഴിഞ്ഞ രണ്ടുദിവസത്തിനിടെ റിഫൈനറികളിലെ ഉത്പാദനം പ്രതിദിനം 11,000 ടണ്ണായി ഉയര്‍ത്തി. ഗാര്‍ഹിക എല്‍പിജിയുടെ കുറവില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com